എസ് പി യതീഷ് ചന്ദ്രക്കെതിരെ ലോക്സഭയിൽ പൊൻ രാധാകൃഷ്ണൻ നോട്ടീസ് നൽകി. എസ് പി അപമാനിച്ചെന്നാണ് നോട്ടീസിലെ ആരോപണം. ശബരിമല ദർശനത്തിനിടെ നിലയ്ക്കലിൽ ഡ്യൂട്ടി ഓഫീസറായിരുന്ന എസ്പി യതീഷ് ചന്ദ്ര തന്നെ തടഞ്ഞുനിർത്തി അപമാനിക്കുകയായിരുന്നു എന്നാണ് ആരോപണം. എസ്പി തന്നോട് ധിക്കാരത്തോടെ പെരുമാറിയെന്നും കേന്ദ്രമന്ത്രി എന്ന ബഹുമാനം തനിക്ക് നൽകിയില്ലെന്നും പൊൻ രാധാകൃഷ്ണൻ ആരോപിക്കുന്നു. നോട്ടീസ് പരിഗണിക്കാമെന്നാണ് സ്പീക്കർ സുമിത്ര മഹാജൻ ഉറപ്പ് നൽകിയതെന്നും പൊൻ രാധാകൃഷ്ണൻ പറയുന്നു.